Posts

ക്രിസ്‍മസിന്റെ തുടക്കം - ചില മിത്തുകളും

Image
കടപ്പാട്: Unknown (അറബ് - യഹൂദ പശ്ചാത്തലമുള്ള ഒരു കഥയിലെ നായകനാണ് യേശുക്രിസ്‌തു. അങ്ങിനെയൊരു യേശുക്രിസ്‌തുവിന്റെ രൂപം ചിത്രകാരന്റെ ഭാവനയിൽ. ചിത്രത്തിന് കടപ്പാട്: ബിബിസി.) ഫിൻലന്റിൽ ഇപ്പോൾ ശീതകാലമാണ്. നോക്കെത്താവുന്ന ദൂരത്തെങ്ങും വെള്ള കാർപെറ്റ് പോലെ മഞ്ഞു വീണുകിടക്കുന്ന വിന്റർ. താപനില ഇപ്പോൾ മൈനസ് 10  ഡിഗ്രി സെൽഷ്യസ് ആണ്. ജനുവരിയിൽ അത് മൈനസ് 26  ഡിഗ്രി വരെ താഴാം.    വടക്കൻ യൂറോപ്പിലെ പ്രധാന രാജ്യങ്ങളായ സ്വീഡൻ , ഫിൻലൻഡ്‌, നോർവേ, ഡെൻമാർക്ക് എന്നീ നോർഡിക് (സ്‌കാൻഡിനേവിയൻ) രാജ്യങ്ങളിൽ ജൂലായ് മുതൽ പകലിനു നീളം കുറയാൻ തുടങ്ങും. ഡിസംബർ അവസാനം ആകുന്പോഴേക്കും നാലഞ്ചു മണിക്കൂർ മാത്രമേ സൂര്യപ്രകാശം ഉണ്ടാവൂ. പകലിന്റെ ദൈർഘ്യം ഏറ്റവും കുറയുന്ന ദിവസം ഇപ്പോൾ ഡിസംബർ 21 ആണ്. അന്ന് മുതൽ ദിവസങ്ങൾക്ക് നീളം കൂടാൻ തുടങ്ങും. ഇത് ജൂൺ പകുതി കഴിയുന്നതുവരെ തുടരും. ജൂൺ 21-ന്  സൂര്യൻ അസ്‌തമിക്കാറില്ല.  ഈ രണ്ടു ദിവസങ്ങളും പഴയ കാലം മുതൽ വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ വലിയ ആഘോഷമായി കൊണ്ടാടിയിരുന്നു.     ക്രിസ്‌മസിന്റെ തുടക്കം   റോമൻ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന...

ചരിത്രം കലാഭവനും ആബേൽ അച്ഛനും

Image
കലാഭവനും മിമിക്സും പിന്നെ ആബെലച്ചനും ..... ----------------------------------------------------------------- എണ്‍പതുകളുടെ തുടക്കകാലം ..മിമ്ക്സ് പരേഡ് എന്ന കലാരൂപം കേരളത്തില്‍ ഒരു തരംഗമായികൊണ്ടിരിക്കുന്ന സമയമാണ് ...അതുവരെ ഗാനമേളകളുടെ ഇടവേളകളില്‍ ചെറിയ കോമഡി സ്കിറ്റുകളുടെ രൂപത്തില്‍ ദൈര്‍ഘ്യം കുറച്ച് അവതരിപ്പിച്ചിരുന്ന  ഈ പരിപാടി ഒരു മുഴു നീള സ്റെജ് ഷോ എന്ന രൂപത്തിലേക്ക് പരുവപ്പെടുത്തിയത് കൊച്ചിന്‍ കലാഭവന്‍ ആയിരുന്നു ..ഒരിക്കല്‍ കാലടി ശ്രീ ശങ്കരാചാര്യ കോളേജിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു കലാഭവന്റെ ഗാനമേളയും മിമിക്സും ബുക്ക് ചെയ്യപ്പെട്ടു ...ഉച്ച തിരിഞ്ഞാണ് പരിപാടിയുടെ സമയം... .. അന്‍സാര്‍ ,സിദ്ദീഖ് ,ലാല്‍, കെ  എസ് പ്രസാദ്‌  വക്കച്ചന്‍ പേട്ട,സൈനുദ്ദീന്‍  തുടങ്ങി  ആറെഴു പ്രൊഫഷ ണല്‍ കലാകാരന്മാരടങ്ങിയ ട്രൂപ്പ്   ഉച്ചയോടെ കോളേജില്‍ എത്തി ..അല്‍പ്പം സമയം കഴിഞ്ഞു കോളേജിലെ ആര്‍ട്സ് ക്ലബ് സെക്രട്ടറി പറഞ്ഞാണ് വിവരം അറിഞ്ഞത് ...കോളേജിലെ ഒരു വിദ്യാര്‍ഥി തന്റെ കുറച്ചു സുഹൃത്തുക്കളുമായി  ചേര്‍ന്ന്  നിങ്ങളുടെ പരിപാടിക്ക് മുന്‍പേ   മിമിക...