ക്രിസ്‍മസിന്റെ തുടക്കം - ചില മിത്തുകളും
കടപ്പാട്: Unknown (അറബ് - യഹൂദ പശ്ചാത്തലമുള്ള ഒരു കഥയിലെ നായകനാണ് യേശുക്രിസ്‌തു. അങ്ങിനെയൊരു യേശുക്രിസ്‌തുവിന്റെ രൂപം ചിത്രകാരന്റെ ഭാവനയിൽ. ചിത്രത്തിന് കടപ്പാട്: ബിബിസി.) ഫിൻലന്റിൽ ഇപ്പോൾ ശീതകാലമാണ്. നോക്കെത്താവുന്ന ദൂരത്തെങ്ങും വെള്ള കാർപെറ്റ് പോലെ മഞ്ഞു വീണുകിടക്കുന്ന വിന്റർ. താപനില ഇപ്പോൾ മൈനസ് 10 ഡിഗ്രി സെൽഷ്യസ് ആണ്. ജനുവരിയിൽ അത് മൈനസ് 26 ഡിഗ്രി വരെ താഴാം. വടക്കൻ യൂറോപ്പിലെ പ്രധാന രാജ്യങ്ങളായ സ്വീഡൻ , ഫിൻലൻഡ്, നോർവേ, ഡെൻമാർക്ക് എന്നീ നോർഡിക് (സ്‌കാൻഡിനേവിയൻ) രാജ്യങ്ങളിൽ ജൂലായ് മുതൽ പകലിനു നീളം കുറയാൻ തുടങ്ങും. ഡിസംബർ അവസാനം ആകുന്പോഴേക്കും നാലഞ്ചു മണിക്കൂർ മാത്രമേ സൂര്യപ്രകാശം ഉണ്ടാവൂ. പകലിന്റെ ദൈർഘ്യം ഏറ്റവും കുറയുന്ന ദിവസം ഇപ്പോൾ ഡിസംബർ 21 ആണ്. അന്ന് മുതൽ ദിവസങ്ങൾക്ക് നീളം കൂടാൻ തുടങ്ങും. ഇത് ജൂൺ പകുതി കഴിയുന്നതുവരെ തുടരും. ജൂൺ 21-ന് സൂര്യൻ അസ്‌തമിക്കാറില്ല. ഈ രണ്ടു ദിവസങ്ങളും പഴയ കാലം മുതൽ വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ വലിയ ആഘോഷമായി കൊണ്ടാടിയിരുന്നു. ക്രിസ്‌മസിന്റെ തുടക്കം റോമൻ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന...